പിറവം|
സജിത്ത്|
Last Modified ബുധന്‍, 4 മെയ് 2016 (11:22 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് മന്ത്രി അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവം. മന്ത്രിയെന്ന നിലയില്‍ നടത്തിയ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനൂപ് വോട്ടു ചോദിക്കുന്നത്. യു ഡി എഫിന് കാര്യമായ സ്വാധീനമുള്ള മണ്ഡലം തന്നെ പിന്തുണക്കുമെന്നാണ് എം എല്‍ എയുടെ വിശ്വാസം.
എന്നാല്‍, മന്ത്രി മണ്ഡലം പിടിക്കാന്‍ വേണ്ടി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായ എം ജെ ജേക്കബിനെയാണ് എല്‍ ഡി എഫ് നേതൃത്വം ഇത്തവണ ഗോദയിലിറക്കിയിരിക്കുന്നത്. മന്ത്രിയെന്ന നിലയിലും എം എല്‍ എ എന്ന നിലയിലും അനൂപ് ജേക്കബ് സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് എല്‍ ഡി എഫ് പറയുന്നു. ഭക്ഷ്യധാന്യ ഇറക്കുമതിയില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും പ്രചാരണ വിഷയമാക്കുന്നുണ്ട്.
മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ എന്‍ ഡി എ, ഇത്തവണ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 8000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് യു ഡി എഫ് ക്യാംപിന്‍റെ പ്രവര്‍ത്തനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ 1600 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തി മണ്ഡലം പിടിക്കാമെന്നാണ് ഇടത് മുന്നണി കണക്കു കൂട്ടുന്നത്.