കട്ടപ്പന|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (18:13 IST)
ഇടുക്കി മാമലക്കണ്ടത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാട്ടുകാര്‍ തടഞ്ഞു. കലുങ്കു പൊളിച്ചതു സംബന്ധിച്ച പരിശോധന നടത്താനെത്തിയ മന്ത്രിയെയും കൂട്ടരെയും ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. ജോയ്‌സ് ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.
കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള പാലങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം പി നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു. ജോയ്‌സ് ജോര്‍ജ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു നിരാഹാരം അവസാനിപ്പിച്ചത്.
പ്രശ്‌നം പരിഹരിക്കാന്‍ വനം മന്ത്രി തിരുവഞ്ചൂരിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥലത്തെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.