ഇടുക്കി|
jibin|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (14:50 IST)
ഇടുക്കി എംപി ജോയ്സ് ജോര്‍ജ് അഞ്ചു ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു.
തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നിരാഹാര സമരം പിന്‍വലിച്ചത്.
റോഡ് നിര്‍മാണത്തിനുള്ള തടസം നീക്കാമെന്നും കരാറുകാരനെതിരെ വനംവകുപ്പ് എടുത്ത കേസ് പിന്‍വലിക്കാമെന്നും ഉറപ്പു ലഭിച്ചു. എംപിയോട് വനംവകുപ്പ് അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കും. ഇവിടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിക്കും. ഈ വിഷയം പരിഹരിക്കുന്നതിനായി തിരുവഞ്ചൂര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. പലയിടത്തും വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കടകളും തുറന്നിട്ടില്ല. വഴിയോര സമരവും തുടരുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള റോഡിലെ കലുങ്കുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തതു പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.