തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 15 നവംബര്‍ 2015 (14:28 IST)
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നു സ്പീക്കര്‍ എന്‍ ശക്തന്‍. ജോർജിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ താന്‍ ഉറച്ചു നിൽക്കുകയാണ്. നടപടി നൂറ് ശതമാനവും ശരിയാണ്. തന്റെ നടപടിയെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവരാണെന്നും സ്പീക്കര്‍ പറഞ്ഞു.
രാജിക്കത്തു നൽകിയ ജോർജിനെ അയോഗ്യനാക്കിയത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
വിഎസ് അച്യുതാനന്ദൻ പ്രസ്താവിച്ചിരുന്നു. സ്പീക്കര്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി തോമസ് ഉണ്ണ്യാടന്‍ നല്‍കിയ പരാതിയിലായിരുന്നു ജോര്‍ജിനെ അയോഗ്യനാക്കിയത്.
കേരള കോണ്‍ഗ്രസ് (എം) എംഎല്‍എ ആയിരിക്കേ അംഗത്വം ഉപേക്ഷിച്ചു എന്നതാണ് പി സി ജോര്‍ജിനെതിരായ കുറ്റം. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യത നല്‍കിയിരിക്കുന്നത്.