ജോര്‍ജിനെ അയോഗ്യനാക്കണമെന്ന്; സ്പീക്കര്‍ വാദം കേള്‍ക്കുന്നു

പിസി ജോര്‍ജ് , കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് , കെഎം മാണി , തോമസ് ഉണ്ണിയാടന്‍
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (10:44 IST)
കൂറുമാറ്റ നിരോധ നിയമപ്രകാരം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ പരാതിയില്‍ സ്പീക്കര്‍ വിശദമായ വാദം കേള്‍ക്കുന്നു. പരാതിക്കാരനായ മാണിഗ്രൂപ് വിപ്പ് കൂടിയായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് (എം) നല്‍കിയ പരാതി നിയമപരമല്ലെന്നാണ് ജോര്‍ജിന്റെ നിലപാട്. പ്രശ്നത്തില്‍ കക്ഷിയല്ലാത്ത ധനമന്ത്രി കെഎം മാണിയെ രണ്ടാംകക്ഷിയാക്കിയത് ദുരുദ്ദേശ്യപരമാണെന്നും സ്പീക്കറില്‍ സമ്മര്‍ദം ചെലുത്താനാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സെപ്റ്റംബര്‍ ഒന്നിന് നടന്ന തെളിവെടുപ്പില്‍ തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അഡ്വ കെ രാംകുമാര്‍ അദ്ദേഹത്തിനുവേണ്ടി ഇന്ന് ഹാജരാകും. എന്നാല്‍, തോമസ് ഉണ്ണിയാടന്‍ അഭിഭാഷകനെ കൊണ്ടുവന്നില്ല. ആവശ്യമെങ്കില്‍ അഭിഭാഷകനെ പിന്നീട് ഹാജരാക്കാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :