ജോർജിന്റെ കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും: മുഖ്യമന്ത്രി

 പിസി ജോര്‍ജ് കെഎം മാണി വിഷയം, ഉമ്മന്‍ ചാണ്ടി , ചെന്നിത്തല
കോട്ടയം| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (12:55 IST)
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജിന്റെ കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോർജിന്റെ കാര്യത്തിൽ കഴിവതും വേഗത്തിൽ തീരുമാനമുണ്ടാകും. വിഷയം എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോർജ് വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സ്ഥാനത്തു നിന്ന് മാറണമെങ്കില്‍ ജോർജ് എന്തെങ്കിലും ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :