അനുബന്ധ വാര്‍ത്തകള്‍
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
- ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു
- ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും
- നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി
- സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി
മത വിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ പിസി ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ത്തിരുന്നു. പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കഴിഞ്ഞദിവസമാണ് ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ഇസിജിയില്‍ വേരിയേഷന്‍ കണ്ടതിനെ തുടര്‍ന്നാണ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്നലെ ആറുമണിക്ക് സബ്ജയിലേക്ക് മാറ്റുന്നതിന് വേണ്ടി വൈദ്യ പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് ഇസിജിയില്‍ വേരിയേഷന്‍ കണ്ടത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.