റാന്നി|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (14:04 IST)
സിപി എം നേതാവ് എം വി ജയരാജനു പിന്നാലെ പരനാറിപ്രയോഗവുമായി
ചീഫ് വിപ്പ് പി സി ജോര്‍ജ്.മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനും മുന്‍ ധനമന്ത്രി ചിദംബരത്തിനും നേരെയായിരുന്നു പി സി ജോര്‍ജ്ജിന്റെ ശകാര വര്‍ഷം.റാന്നിയില്‍ റബര്‍ കര്‍ഷകരുടെ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.
മന്‍മോഹന്‍ സിംഗ് എന്ന ബൊമ്മയും ചിദംബരമെന്ന പരനാറിയുമാണ് റബര്‍ കര്‍ഷകരെ ഈ പരുവത്തിലാക്കിയത് ചിദംബരം മലയാളിയുടെ ശത്രുവാണ്. ആ പരനാറി തലയടിച്ചു ചാകണേ എന്ന് ഞാന്‍ എപ്പോഴും പ്രാകാറുണ്ട് പി സി ജോര്‍ജ്ജ് പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയാല്‍ കാര്യം നടക്കില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് അനുകൂല നിലപാടുമല്ല പി സി ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.