സുധീരന്റെ ആത്മാര്‍ഥമായ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും; മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല- മുഖ്യമന്ത്രി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളയോ പ്രഖ്യാപിക്കും

വിഎം സുധീരന്‍ , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , കോൺഗ്രസ്  , കെപിസിസി , കോണ്‍ഗ്രസ്
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (12:34 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ആത്മാര്‍ഥമായ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വളരെ സൗഹാർദപരമായ ചർച്ചയാണ് ഡല്‍ഹിയില്‍ നടന്നത്. നേതാക്കളുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് മികച്ച സ്ഥാനാർഥി പട്ടികയാണ് തയാറാക്കിയത്. കോൺഗ്രസ് ഹൈകമാൻഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളയോ പ്രഖ്യാപിക്കും. ചർച്ചകൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. പട്ടിക പ്രഖ്യാപിക്കുമ്പോള്‍ വരുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. തൃക്കാക്കരയിൽ ബെന്നി ബഹനാന് പകരം പിടി തോമസിന്റെ
പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നു. പട്ടിക അന്തിമമായി ഹൈകമാൻഡ് പ്രഖ്യാപിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പേരില്ലെന്ന് പറയാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോൺഗ്രസിന് ഗുണകരമായതും വിജയ സാധ്യതയുമുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിക്കുക. നേതാക്കളുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് നല്ല സ്ഥാനാർഥി പട്ടികയാണ് തയാറാക്കിയത്. തീരുമാനങ്ങളെല്ലാം മന്ത്രിസഭ കൂട്ടായി എടുത്തതിനാല്‍ ഏതെങ്കിലും പ്രശ്നത്തിന്റെ പേരിൽ മന്ത്രിമാർ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :