അനുബന്ധ വാര്‍ത്തകള്‍
- Gill: പാജി, ചെക്കന് സാറയെ കെട്ടിച്ചുകൊടുക്കരുത്: ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
- Bhama ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഭാമയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- ആര്‍സിബിക്കെതിരെ സെഞ്ചുറി, ഗില്ലിന്റെ സഹോദരിയെ വെറുതെ വിടാതെ വെട്ടുകിളികള്‍, പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍
- Shubman Gill: അടുത്ത കോലി സെറ്റാണ് ! ശുഭ്മാന്‍ ഗില്ലിനെ വാനോളം പുകഴ്ത്തി ആരാധകര്‍
- ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം: മുതുകുളത്തെ അപമാനിച്ചു, നവ്യാനായർക്കെതിരെ സോഷ്യൽ മീഡിയ
സ്വകാര്യബസിൽ നഗ്നതപ്രദർശനവുമായി മധ്യവയസ്കൻ, ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യുവതി
കണ്ണൂര്‍: സ്വകാര്യ ബസില്‍ വെച്ച് മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി. കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതൊടെയാണ് സംഭവം ചര്‍ച്ചയായത്.
ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. യുവതിയും ഇതേ ബസില്‍ ഉണ്ടായിരുന്നു. ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.. ബസില്‍ യുവതിയെ കൂടാതെ മറ്റ് യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. യുവതി ഇരുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.