1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parol Jail Nettukaltheri

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി രണ്ടര കൊല്ലത്തിനു ശേഷം പിടിയിൽ

Parol
തിരുവനന്തപുരം: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി രണ്ടര കൊല്ലത്തിനു ശേഷം പിടിയിലായി. തിരുമല തൃക്കണ്ണാപുരം കുന്നുവിള വീട്ടിൽ ഗോപി എന്ന 56 കാരനാണ് പൂജപ്പുര പോലീസിന്റെ വലയിലായത്.

നെട്ടുകാൽത്തേരി തുറന്ന ജയിലിലായിരുന്ന ഇയാൾ കൊലപാതക കേസിൽ തടവ് ശിക്ഷ അനുഭവിക്കിന്നതിനിടെ പരോളിൽ ഇറങ്ങി മുങ്ങിയത്. 2019 മെയിൽ ആയിരുന്നു ഇയാൾ പരോളിൽ ഇറങ്ങി ഒളിവിൽ പോയത്. പരോളിലിറങ്ങിയ ഇയാൾ പേരുമാറ്റി വ്യാജ മേൽവിലാസം ഉണ്ടാക്കി കോയമ്പത്തൂരിലായിരുന്നു ഒളിവിൽ കഴിഞ്ഞത്.

പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ ഇയാൾ പിന്നീട് ശ്രീകാര്യത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിലായിരുന്ന സമയത്ത് ഇയാൾ സുഹൃത്തുക്കളുമായി ബന്ധുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. പോലീസ് ഇയാളെ പിടിക്കാൻ ചെന്നപ്പോൾ വെട്ടുകത്തി വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ സാഹസികമായി പിടികൂടി.  
അടുത്ത ലേഖനം
ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന്‍ ആത്മഹത്യ ചെയ്തു