കൊച്ചി|
jibin|
Last Updated:
വെള്ളി, 29 ഏപ്രില്‍ 2016 (14:48 IST)
രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി. കേസില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം ലഭിച്ചില്ല. ക്ഷേത്രഭാരവാഹികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേയ്‌ക്ക് മാറ്റി.
പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും തലയിൽ കുറ്റം കെട്ടിവയ്ക്കാനാകില്ല. ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്രഭാരവാഹികളാണ്. പ്രതികൾ പൊലീസിനെ സ്വധീനിക്കാൻ ശ്രമിച്ചു. സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ പൊലീസിനും ജില്ലാ ഭരണകൂടത്തിനും മേൽ ദുരന്തഭാരം കെട്ടിവയ്ക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ നീക്കമെന്നും കോടതി വ്യക്തമാക്കി.
അനുമതിയില്ലായിരുന്നിട്ടും വെടിക്കെട്ട് നടത്തിയ ക്ഷേത്രഭാരവാഹികൾ പൊലീസിനെ സ്വാധീനിക്കാനാണ് ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണ്. അതിനാൽ തന്നെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ക്ഷേത്രത്തില്‍ നടന്നത് മത്സരക്കമ്പമല്ലെന്നും വെടിക്കെട്ട് നടത്തിയ ആള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും ഭാരവാഹികള്‍ കോടിതിയെ അറിച്ചുവെങ്കിലും കോടതി ഇത് മുഖവിലയ്‌ക്ക് എടുത്തില്ല.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദുരന്തത്തിന് ഉത്തരവാദികള്‍ ക്ഷേത്ര ഭാരവാഹികളാണെന്നും കോടതി ചൂണ്ടിക്കാട്ടി.