പരവൂർ|
aparna shaji|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (12:16 IST)
കൊല്ലം
പരവൂർ വെടിക്കെട്ട് ദുരിതത്തിൽ അനുശോചനമറിയിച്ച് കൊണ്ട് ലോകനേതാക്കൾ. ഫ്രാന്‍സിസ് മാര്‍പാപ്പ, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരാണ് അനുശോചനമറിയിച്ചത്.
അപകടത്തിൽ ഇരയായവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും
ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. വെടിക്കെട്ട് ദുരിതത്തിൽ അനുശോചനമറിയിച്ച് കൊണ്ട് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ ബന്ധപ്പെട്ടു. ക്ഷേത്രത്തിലെ അപകടത്തിൽ നഷ്ടമായ വിലപ്പെട്ട ജീവനുകളിൽ ദു:ഖം അറിയിക്കുവെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. അതേസമയം പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മോദിയും അനുശോചനമറിയിച്ചു.
വെടിക്കെട്ടിൽ മരണപ്പെട്ടവർക്ക് ബ്രിട്ടനിലെ വില്യം രാജകുമാരനും അനുശോചനമറിയിച്ചു. ഇന്ത്യ സന്ദർശിക്കാൻ മുംബൈയിലെത്തിയ അദ്ദേഹം ഒരു ചടങ്ങിൽ വെച്ചാണ് അനുശോചനം അറിയിച്ചത്.