തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ശനി, 23 മെയ് 2020 (11:25 IST)
സംസ്ഥാനത്ത് എല്ലാ കോളേജുകളും ജൂണ്‍ ഒന്നിന് തുറക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
റെഗുലര്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും നടക്കുന്നത്. അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ സജ്ജമാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കൂടാതെ ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കാനും നിര്‍ദേശമുണ്ട്. അതേസമയം ലോക്ക് ഡൗണ്‍മൂലം മുടങ്ങിയ അവസാന വര്‍ഷ ബിരുദപരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സിലര്‍മാര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മറ്റുസംസ്ഥാനങ്ങളില്‍ ഉപരിപഠനം നടത്താനുള്ള അസൗകര്യം മൂലം സംസ്ഥാനത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.