പാറശാലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 8 ജൂലൈ 2020 (15:34 IST)
പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവന്‍വിള വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 14) എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചത്. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും. അതേസമയം പൂന്തുറയില്‍ ഒരാളില്‍ നിന്നാ 120പേരിലേക്ക് രോഗം വ്യാപിച്ചതായി കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :