1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum containment zone

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Trivandrum
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് അവശ്യ സര്‍വീകള്‍ക്കുമല്ലാതെ ആരും കണ്ടെയിന്‍മെന്റ് സോണുകള്‍ക്കു പുറത്തു പോകാന്‍ പാടില്ല.
 
ഇന്നലെ നാലുപേര്‍ക്കാണ് ജില്ല കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ 13പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരും എറണാകുളം ജില്ലക്കാരാണ്.
അടുത്ത ലേഖനം
കീകൾ നിരീക്ഷിച്ച് പാസ്‌വേർഡുകൾ ചോർത്തും, ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൽ ചെയ്യുമ്പോൾ സൂക്ഷിയ്ക്കണം എന്ന് മുന്നറിയിപ്പ്