തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (11:42 IST)
സ്ഥാനാർത്ഥിത്ത്വവുമായി ബന്ധപ്പെട്ട് എടുത്ത നടപടി പാർട്ടിയുടെ ധീരമായ നടപടിയാണെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുത്തത് പാർട്ടിയുടെ വിശ്വാസ്യത നിലനിര്‍ത്തുകയും ഇതുവഴി പാർട്ടിക്കുള്ളിലെ കളങ്കങ്ങളെല്ലാം തുടച്ചു നീക്കാന്‍ കഴിഞ്ഞെന്നും പന്ന്യൻ വ്യക്തമാക്കി.
തിരുവനന്തപുരത്തെ ബെനറ്റിന്റെ സ്ഥാനാർത്ഥിത്ത്വവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പാര്‍ട്ടിയെടുത്തത് ഒറ്റക്കെട്ടായ തീരുമാനമായിരുന്നു. ഈ നടപടി
ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞതായും. വിഭാഗിയത പാര്‍ട്ടിയില്‍ ഇല്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പാർട്ടി വിട്ടുപോയവർ പറയുന്നത് വിവാദമാകില്ലെന്നും. പാർട്ടി സംശുദ്ധിയോടെ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
താൻ അവധിയലോ ഒളിവിലോ അല്ല, ഇപ്പോൾ പാർട്ടി ഓഫീസിലുണ്ടെന്നും. ദിവാകരനെതിരായി കെഇ ഇസ്മയിൽ നൽകിയ കത്തിനെ കുറിച്ച് തനിക്കറിയില്ലെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.