1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pampariver Vazhicheri Nedumudi

പമ്പയാറ്റില്‍ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Pampariver
ആലപ്പുഴ: കഴിഞ്ഞ ദിവസം  പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി വഴിച്ചേരി സ്വദേശിയായ വിമല്‍രാജ് (40), സഹോദരന്റെ മകന്‍ ബെനഡിക്ട് (14), എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പമ്പയാറ്റില്‍ നെടുമുടി ഭാഗത്താണ് ഇരുവരും ചൂണ്ടയിടാന്‍  പോയത്.
 
വഴിച്ചേരിയില്‍ നിന്ന് ഇരുവരും നെടുമുടിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ചൂണ്ടയിടാന്‍ പോയതും തുടര്‍ന്ന് കാണാതായതും. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ശ്രമം