‘സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുത്’; ബെന്നി ബെഹനാനെ കാണാന്‍ ഇന്നസെന്റെത്തി

  Innocent , benny behanan , hospital , congress , UDF , യുഡിഎഫ് , ബെന്നി ബെഹനാന്‍ , ആശുപത്രി
കൊച്ചി| Last Modified വെള്ളി, 5 ഏപ്രില്‍ 2019 (14:55 IST)
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാനെ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റ് സന്ദര്‍ശിച്ചു.

എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ബെന്നി ബെഹനാനെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്റ് പറഞ്ഞു.

“അദ്ദേഹത്തിന്റെ ഭാര്യയെ കണ്ട് സംസാരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ട്.
രണ്ടു തവണ കാന്‍സര്‍ വന്ന ശേഷമായിരുന്നു അത്. അന്ന് ശരീരത്തിന് അതിനുള്ള ശേഷിയുണ്ടോ എന്ന് ഭയന്നിരുന്നു. അത്തരമൊരു അനുഭവമുള്ളതുകൊണ്ട് കൂടിയാണ് പെട്ടെന്നു തന്നെ ബെന്നി ബെഹനാനെ കാണാന്‍ എത്തിയത്” - എന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ബെന്നി ബെഹനാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കുകയും ചെയ്‌തു. അപകടനില തരണം ചെയ്‌തെങ്കിലും 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :