ബാലികയെ പീഡിപ്പിച്ച 17കാരന്‍ പിടിയില്‍

പാലക്കാട്| jibin| Last Modified ശനി, 26 ഏപ്രില്‍ 2014 (17:27 IST)
ബാലികയെ പീഡിപ്പിച്ച കേസില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ വട്ടുള്ളിയിലാണു സംഭവം.

പ്രതിയുടെ ബന്ധുകൂടിയായ പെണ്‍കുട്ടി അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണു പീഡനം നടന്നത്. പ്രതിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

പീഡനം നടന്ന് കുറച്ചു ദിവസമായെങ്കിലും പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു പീഡനം സംബന്ധിച്ച വിവരം പുറത്തായത്. മുമ്പും പ്രതി പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി മൊഴി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :