അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇറച്ചിക്കോഴി വിലയില്‍ വന്‍ ഇടിവ്; ഹോട്ടലുകാര്‍ വില കുറച്ചോ?
- കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മുല്ലപ്പെരിയാറിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുന്‍ മന്ത്രി
- ഡ്യൂറന്റ് കപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്
- സണ്‍ഡേ സ്പെഷ്യല്‍! ഫോട്ടോഷൂട്ടുമായി വീണ്ടും അഹാന, ചിത്രങ്ങള്‍ കാണാം
കേരളത്തില്‍ ആദ്യമായി സ്ത്രീക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് തിരുവനന്തപുരത്തെ 24കാരിക്ക്
കേരളത്തില്‍ ആദ്യമായി സ്ത്രീക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് തിരുവനന്തപുരത്തെ 24കാരിക്കാണ്. നാവായിക്കുളം സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞമാസം രോഗം ബാധിച്ച് നെയ്യാറ്റിന്‍കര കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ മരിച്ചിരുന്നു.
അഖിലിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. കണ്ണറവിള കാവില്‍കുളത്തില്‍ കുളിച്ചവരായിരാണ് ഇവര്‍. ആരോഗ്യ വകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.