നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ നിറപുത്തരി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 11 ഓഗസ്റ്റ് 2024 (08:35 IST)
നിറപുത്തരി പൂജകള്‍ക്കായി ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ മഹേഷ് നമ്പൂതിരി നടതുറക്കും. നാളെ പുലര്‍ച്ചെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. അതിനായി രാവിലെ 4 മണിക്ക് നട തുറക്കും.

നിറപുത്തരി പൂജയ്ക്കായി പ്രത്യേകം കൃഷി ചെയ്ത നെല്‍ക്കതിരുകള്‍ കറ്റകളാക്കി ഇരുമുടികെട്ടിനൊപ്പം ഭക്തര്‍ സന്നിധാനത്ത് എത്തിക്കും. നിറപുത്തരിക്കായി എത്തിക്കുന്ന നെല്‍ക്കതിരുകള്‍ കൊടിമര ചുവട്ടില്‍ സമര്‍പ്പിക്കും. അവിടെ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഏറ്റുവാങ്ങു. ശേഷം നെല്‍ക്കതിരുകള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തും. അതിനു ശേഷം നെല്‍ക്കതിരുകള്‍ ആഘോഷപൂര്‍വം സന്നിധാനം കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :