സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 മെയ് 2024 (18:12 IST)
ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. വരുന്ന വെള്ളം മുഴുവനും മാലിന്യാണ്. മുല്ലശ്ശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജനങ്ങളുടെ സഹായം കൂടി വേണം.-വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷണം നടത്തി. വെള്ളക്കെട്ടിനു കാരണമായ ഹോട്ട്‌സ്‌പോട്ടുള്ള കാനകള്‍ ശുചീകരിച്ചത് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസമിതിക്ക് ഹൈക്കോടതി നിര്‍ദേശ നല്‍കി.
അതേസമയം കനത്ത മഴയില്‍ ഇന്നും കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി ആലുവ -എറണാകുളം റോഡില്‍ പുളിഞ്ചോട് റോഡും വെള്ളത്തിനടിയിലായി. കടകളിലും വീടുകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.