1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മരണം: വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം

Palakkad
പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കള്‍ മരിച്ചത് വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു സൂചന. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്ത വരൂ. 
 
സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് സൂചന. ഇക്കാര്യം ആനന്ദ് കുമാറും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പ്പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം