ശ്രീനു എസ്|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (19:00 IST)
പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ ലോക് ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി സിവില്‍ സപ്ലൈസ് വകുപ്പ് 2020 സെപ്തംബര്‍ വരെ 21,63,626 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.അതിഥി തൊഴിലാളികള്‍ക്ക് കിറ്റ്, റേഷന്‍ എന്നിവ സൗജന്യമായി നല്‍കി. വെളിച്ചെണ്ണ, റവ, ചെറുപയര്‍, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സണ്‍ഫ്‌ലവര്‍ ഓയില്‍, ഉഴുന്ന്, തൂവരപ്പരിപ്പ്, ആട്ട, തേയില, ഉലുവ, പഞ്ചസാര, കടുക്, അലക്കു സോപ്പ് എന്നീ 17 ഇനങ്ങളടങ്ങിയ 7,19,750 സ്‌പെഷ്യല്‍ കിറ്റുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുകാര്‍ക്കായി ആദ്യഘട്ടം വിതരണം ചെയ്തത്.
രണ്ടാംഘട്ടത്തില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി 7,23,259 ഓണം സ്‌പെഷ്യല്‍ കിറ്റുകള്‍ വിതരണം നടത്തി. കോവിഡ്
19 പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. പ്രതിമാസ കിറ്റ് ഇനത്തില്‍ സെപ്തംബറില്‍ വിതരണം ചെയ്തത് 7,20,617 കിറ്റുകളാണ്.