പാലക്കാട് ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട: രണ്ടു പേര്‍ അറസ്റ്റില്‍

ചിറ്റൂര്‍ ഗോപാലപുരം റോഡിലെ ആലും‍കടവില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്.

പാലക്കാട്, കുഴല്‍പ്പണം, പൊലീസ്, അറസ്റ്റ് palakkad, hawala, police, arrest
പാലക്കാട്| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (10:50 IST)
പാലക്കാട്ടെ ചിറ്റൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 2.97 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ആഡംബര കാറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും പിടികൂടി.

ചിറ്റൂര്‍ ഗോപാലപുരം റോഡിലെ ആലും‍കടവില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന താമരശേരി വട്ടിക്കുന്നിന്മേല്‍ വീട്ടില്‍ വി കെ ഹാരിസ്, വടക്കേ പറമ്പില്‍ സി കെ ഹാരിസ് എന്നിവരാണു പൊലീസ് വലയിലായത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ ഹവാല സംഘത്തിന്‍റെ കാരിയര്‍മാരാണെന്നാണു കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് പട്ടാമ്പിയില്‍ എത്തിക്കാനാണു ആഡംബര കാര്‍ തങ്ങളെ ഏല്‍പ്പിച്ചതെന്നാണു പ്രതികള്‍ പറഞ്ഞത്. കാറിനുള്ളില്‍ പ്രത്യേക അറകള്‍ നിര്‍മ്മിച്ച് രഹസ്യമായി ഒളിപ്പിച്ചായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

പണം എന്‍ഫോഴ്സ്മെന്‍റ് അധികാരികള്‍ക്ക് കൈമാറി. വാഹന ഉടമയെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :