പ്രതീക്ഷിച്ച ഫലമില്ല, പ്ലാസ്മ തറാപ്പി ചികിത്സാ പ്രോട്ടോക്കോളിൽനിന്നും ഒഴിവാക്കാൻ ഐസിഎംആർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (07:51 IST)
ഡൽഹി: രാജ്യത്തെ കൊവിഡ് 19 ചികിത്സാ പ്രോട്ടോക്കോളിൽനിന്നും പ്ലാസ്മ തറാപ്പിയെ ഒഴിവാക്കാൻ തയ്യാറെടുത്ത് ഐസിഎമാർ. ചികിത്സാ പ്രോട്ടോക്കോളിൽനിന്നും പ്ലാസ്മ തറാപ്പിയെ ഒഴിവാക്കാൻ ആലോചിയ്ക്കുന്നതായി വ്യക്തമാക്കി. കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിൽ പ്ലാസ്മ തറാപ്പി ഫലപ്രദമല്ലെന്ന് നിരവധി പഠനങ്ങളിൽനിന്നും വ്യക്തായതായി ഐസിഎംആർ തലവൻ ബൽറാം ഭാർഗവ പറഞ്ഞു.

റെംഡെസിവിർ എച്ച്എസ്‌ക്യു എന്നിവയും കൊവിഡിനെതിരെ പ്രതീക്ഷിച്ച ഫലം നൽകുന്നില്ല. 30 രാജ്യങ്ങളിലായി നടന്ന ലോകരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം ചെയ്തിട്ടില്ല. എന്നാൽ ഈ മരുന്നുകൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ല എന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അതേസമയം ഇൻഫ്ലൂവൻസ വാക്സിൻ കൊവിഡ് 19ന് എതിരായി ഫലപ്രദമായി പ്രവർത്തിയ്ക്കുന്നതിന് തെളിവുകൾ ഉണ്ടെന്നും ബൽറാ ഭാർഗവ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :