എസ് ഹർഷ|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (09:40 IST)
പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ റൌണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ എൽ ഡി എഫിന്റെ മാണി സി കാപ്പനാണ് മുൻതൂക്കം.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുണ്ടായിരുന്നത്. 750 വോട്ടിനു കാപ്പനാണ് മുന്നിൽ. അതേസയം, ഇത് തിരിച്ചടിയാണെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ പ്രതികരിച്ചു. രാമപുരത്ത് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു. സർവേകളിൽ യു ഡി എഫിനായിരുന്നു മുൻതൂക്കം.
പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു.
വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി