ഓട്ടോറിക്ഷ മറ്റൊരു സ്വതന്ത്രൻ കൈക്കലാക്കി; ജോസ് ടോമിന്‍റെ ചിഹ്നം ‘കൈതച്ചക്ക’

  pala by election , udf candidate  , election , ജോസ് ടോം , കൈതച്ചക്ക , യു ഡി എഫ്
പാലാ| Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (17:05 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ഓട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്രൻ കൈക്കലാക്കിയതിനാൽ ജോസ് ടോം ചിഹ്നം സ്വീകരിക്കുകയായിരുന്നു.

കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. ആകെ 13 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്നും മുന്നണിയെയും സ്ഥാനാർഥിയെയും നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :