പാലത്തായി പീഡനക്കേസ്: ബിജെപി നേതാവായ പ്രതിക്ക് ജാമ്യം

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂലൈ 2020 (18:32 IST)
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവ് കൂടിയായ അധ്യാപകൻ പത്മരാജന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹ്അചര്യത്തിലാണ്
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയും രണ്ട് ആൾജാമ്യവും വേണം.കേസിൽ പോക്‌സോ ഉൾപ്പെടുത്താതെയായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയത്.


ജന്വനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദമായ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ മാർച്ച് പതിനേഴിനാണ് നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത്. കേസ് നൽകി ഒരു മാസത്തിന് ശേഷം മാത്രമാണ് പോലീസ് പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :