1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Padmaja venugopal Bjp News

മുരളീധരനുള്ള പരവതാനി താന്‍ വിരിച്ചിട്ടുണ്ടെന്ന് പത്മജ വേണുഗോപാല്‍

K Muraleedharan and Padmaja Venugopal
മുരളീധരനുള്ള പരവതാനി താന്‍ വിരിച്ചിട്ടുണ്ടെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ധാരാളം പേര്‍ ബിജെപിയിലേക്ക് വരുമെന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കെ.കരുണാകരനും മോദിയിലും ചില സാമ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്‌ഘൊടനം ചെയ്യുകയായിരുന്നു പത്മജ വേണുഗോപാല്‍.
 
കോണ്‍ഗ്രസിനെ ഇന്നത്തെ നേതാക്കളെ കൊണ്ട് രക്ഷിക്കാന്‍ സാധിക്കില്ലെന്നും കൂടെ നില്‍ക്കുന്നവരെ പറ്റിക്കുന്ന സ്വഭാവമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു. കൂടാതെ തൃശ്ശൂരില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അവര്‍ പറഞ്ഞു.
അടുത്ത ലേഖനം
ആരും പേടിക്കണ്ടാ, എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് മസ്റ്റര്‍ ചെയ്യാനുള്ള സമയവും സാവകാശവും നല്‍കുമെന്ന് സര്‍ക്കാര്‍