‘പിസി ജോര്‍ജിന്റെ വിടുവായത്തത്തില്‍ പുരോഗമനകേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു’: സ്പീക്കര്‍

dileep arrest,  p sreeramakrishnan ,	pc george,	woman commission,	attack,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	പിസി ജോര്‍ജ്ജ്,	വനിത കമ്മീഷന്‍,	നടി,	ആക്രമണം,  പി.ശ്രീരാമകൃഷ്ണന്‍ ,	ഭാവന
തിരുവനന്തപുരം| സജിത്ത്| Last Updated: ചൊവ്വ, 15 ഓഗസ്റ്റ് 2017 (14:36 IST)
പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിസി ജോര്‍ജ് നടത്തിയത് വളരെ മോശമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞു. പുരോഗമന കേരളത്തിൽപ്പോലും ഇത്തരത്തിലുള്ള ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അർദ്ധരാത്രിയിൽ വിശ്വസിച്ച് കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ നടിയുടെ വേദനയെ ചവിട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നതായും സ്പീക്കര്‍ തന്റെ ഫേ‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :