കൊച്ചി|
സജിത്ത്|
Last Updated:
ചൊവ്വ, 15 ഓഗസ്റ്റ് 2017 (13:39 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്. ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയോ അപ്പുണ്ണിക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിശദമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കുമെന്നും പൊലീസ് അറിയിച്ചു. ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ഖണ്ഡിച്ച് നേരത്തെ പൊലീസ് രംഗത്തെത്തിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറഞ്ഞത്.
ഏപ്രിൽ 22 നാണ് ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചതാകട്ടെ മാർച്ച് 28നും. അതായത് 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇക്കാര്യങ്ങളുന്നയിച്ച് വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും പൊലീസ് വ്യക്തമാക്കി.