മാണിയും ജോസ് കെ മാണിയും അഴിമതിക്കാരാണെന്ന് കരുതുന്നില്ലെന്ന് പി സി തോമസ്

കോട്ടയം| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (19:18 IST)
കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവനയുമായി പി.സി തോമസ് രംഗത്ത്. കെ.എം മാണിയും ജോസ്.കെ മാണിയും അഴിമതിക്കാരാണെന്ന് കരുതുന്നില്ലെന്നും അഴിമതി തെളിയും വരെ ആരും കുറ്റക്കാരാണെന്ന് കരുതാനാവില്ലെന്നും പി.സി തോമസ് പറഞ്ഞു. ഇതുകൂടാതെ കേരള കോണ്‍ഗ്രസുകള്‍ യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ എം മാണിക്കെതിരെ പി സി ജോര്‍ജ് ശക്തമായി രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി മാണി അനുകൂല നിലപാടുമായി പി സി തോമസ് രംഗത്തെത്തിയിരിക്കുന്നത്.
ജോസ് കെ മാണിയ്ക്കായി തന്നെ കെ എം മാണി
തഴയുന്നുവെന്ന് ആരോപിച്ചാണ് പി സി തോമസ് മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന്
മുന്‍പ്
രാജിവെച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :