തിരുവനന്തപുരം:|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (16:11 IST)
പെയ്മെന്റ്റ് സീറ്റ് വിവാദത്തെത്തുടര്‍ന്ന് സി.പി.ഐയില്‍ നിന്നും രാജിവെച്ച മുന്‍ ജില്ല സെക്രട്ടറി അഡ്വ. പി.രാമചന്ദ്രന്‍ നായര്‍ സിപിഎമ്മില്‍ ചേരാന്‍ നീക്കം നടത്തുന്നു. സി.പി.എമ്മില്‍ ചേരുന്നത് സംബന്ധിച്ച് പി രാമചന്ദ്രന്‍ തിരുവനന്തപും ജില്ലാ നേതൃത്വത്തിന് കത്ത് നല്കി.
പി രാജചന്ദ്രന്റെ ആവശ്യം പരിഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനം സംബന്ധിച്ച് സംസ്ഥാന സമിതിയായിരിക്കും തീരുമാനം എടുക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം സ്ഥാനാര്‍ഥിത്വത്തിന്‍റെ പേരില്‍
പി.രാമചന്ദ്രന്‍ നായര്‍ക്കെതിരെ
സിപിഐ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രന്‍ നായര്‍ സി.പി.ഐ പ്രാഥമികാംഗത്വം രാജിവെക്കുകയായിരുന്നു.