പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സർക്കാർ എറ്റെടുക്കണമെന്ന് പി രാജീവ്

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള ജോലി ഏർപ്പാട് ചെയ്യണം: പി രാജീവ്

അപർണ| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (12:49 IST)
വാരാപ്പുഴയിൽ പൊലീസ് കസ്റ്റഡില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണാമെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. ശ്രീജിത്തിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും രാജീവ് പറഞ്ഞു.

കുടുംബത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സിപിഎം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഇവർ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ ഭാര്യക്ക് സ്ഥിരം വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദേഹം പറയുന്നു.

ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഉടന്‍ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പി. രാജീവ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :