കേസിൽ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണം; നടി സുപ്രിം‌കോടതിയിലേക്ക്

ദിലീപിന് വീണ്ടും തിരിച്ചടി

അപർണ| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (09:22 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കേസിൽ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

ഇതു സംബന്ധിച്ച കാര്യങ്ങള്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ചു. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ 385 സാക്ഷികളാണ് കേസിലുള്ളത്. ഇവരില്‍ മിക്കവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നതിന് വനിതാ ജഡ്ജിയുടെ സേവനം നല്ലതാ‍യിരിക്കുമെന്നാണ് നടിയുടെ അഭിഭാഷകന്റെ പക്ഷം.

നേരെത്ത കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെ തുടര്‍ന്ന് കേസില്‍ വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രി കത്ത് അയ്ച്ചിരുന്നു. വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് കാര്യം ചൂണ്ടികാട്ടി ഈ അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ നിരസിച്ചു.

രണ്ട് പേരാണ് ഉള്ളത്. അതിനാൽ ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍ കോടതി ജഡ്ജി വാദം കേള്‍ക്കുന്നതായിരിക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇതിനെ തുടര്‍ന്നാണ് നടി സുപ്രീം കോടതിയെ സമീപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :