വിദ്യാർഥിയെ മർദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു

തൃശൂർ| സജിത്ത്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (13:53 IST)
നെഹ്റു ഗ്രൂപ്പ് ചെയർമാനും ജിഷ്ണു ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതിയുമായ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍. നെഹ്റു ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്കിടി ജവഹർ ലാൽ കോളെജിലെ വിദ്യാർഥിയായ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘം കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്.

കൃഷ്ണദാസിന്റെ ലീഗല്‍ അഡ്വൈസറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാർഥിയെ കൃഷ്ണദാസ് ക്രൂരമായി മർദിച്ചെന്നും ചോദിക്കാൻ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :