തരംഗമാകാൻ ഒടിയനെത്തുന്നു; ചിത്രത്തിൽ മമ്മൂട്ടി മാത്രമല്ല രജനികാന്തും!

തരംഗമാകാൻ ഒടിയനെത്തുന്നു; ചിത്രത്തിൽ മമ്മൂട്ടി മാത്രമല്ല രജനികാന്തും!

Rijisha M.| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (12:15 IST)
മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൽലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയനാ'യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരങ്ങുന്നത്. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.

ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ‍. ഇവരെല്ലാം പ്രഥാനകഥാപാത്രങ്ങൾ തന്നെയാണെങ്കിലും വ്യത്യസ്ഥനാവുന്നത് മറ്റ് മൂന്ന് താരങ്ങളിലൂടെയാണ്. മോഹൻലാലിനെ കൂടാതെയുള്ള മറ്റ് മൂന്ന് താരങ്ങളാണ് ചിത്രത്തിൽ തിളങ്ങാൻ പോകുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ശബ്‌ദത്തിലൂടെ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ്. സിനിമയുടെ കഥയുടെ ടൈറ്റില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. മമ്മൂട്ടിയും ഒടിയന്റെ ഭാഗമാകുന്നത് സിനിമാ പ്രേമികൾക്ക് ആവേശകരമാകും.

മമ്മൂട്ടിയും മോഹൻലാലും ആയി എന്നാൽ തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ കൂടി എത്തുന്നുണ്ടെന്നറിഞ്ഞാൻ ആരാധകർ ഒന്ന് ഞെട്ടും. അതേ, രജനീകാന്തും ഒടിയന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് രജനികാന്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒടിയന്‍ മലയാളത്തിന് പുറമെ തമിഴില്‍ ഡബ്ബ് ചെയ്ത് എത്തും. തമിഴ് വേര്‍ഷന്റെ ടൈറ്റില്‍ രജനികാന്തിന്റെ ശബ്ദത്തിലൂടെയായിരിക്കും പ്രേക്ഷകർ കേൾക്കുക.

ഇതുകൂടാതെ തെലുങ്കിൽ നിന്നുമുണ്ട് ഒരു സൂപ്പർതാരം. ചിത്രത്തിന്റെ തെലുങ്ക് വേർഷനിൽ ശബ്‌ദം കൊടുക്കുന്നത് ജൂനിയർ എൻ‌ ടി ആർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഭാഷകളിലും ഒടിയൻ തരംഗമാക്കാൻ ശ്രമിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :