എംഎല്‍എ ഹോസ്റ്റലിലെ നിയന്ത്രണത്തിന് ഇളവ് വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം| Last Modified ശനി, 29 നവം‌ബര്‍ 2014 (14:03 IST)
എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ ഇളവ് വേണമെന്ന് പ്രതിപക്ഷം. ഇളവ് വേണമെന്ന് കാണിച്ച് സിപിഎം നേതാവ് എ കെ ബാലന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ക്രിമിനല്‍ കേസ് പ്രതികള്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചത് വാച്ച് ആന്‍ഡ് വാര്‍ഡന്റെ ജാഗ്രതാക്കുറവ് മൂലമാണ്. നിരീക്ഷണ വിധേയമായി പൊതുജനങ്ങളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, നിയന്ത്രണത്തിന്റെ പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തുന്നവരെ സുരക്ഷാ ജീവനക്കാര്‍ പീഡിപ്പിക്കുകയാണെന്ന് തോമസ് ഐസക്കും കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.

അതേസമയം, മുന്‍ മന്ത്രി പന്തളം സുധാകരന്റെ പേരില്‍ കള്ള ഒപ്പിട്ട് പതിനാല് തവണ എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്തതായി കണ്ടെത്തി. പമ്പാ ബ്ലോക്കിലെ 40ാം നമ്പര്‍ മുറിയാണ് പതിവായി എടുത്തിരിക്കുന്നത്. നേരത്തെ ബ്ലാക്ക്‌മെയില്‍ തട്ടിപ്പ് കേസിലെ പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് വിവാദമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :