ഓപ്പറേഷൻ പി.ഹണ്ട് : കൊല്ലത്തും നിരവധി കേസുകൾ, റൂറലിൽ 15 പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:04 IST)
കൊല്ലം: കുട്ടികളുടെ നഗ്ന, ലൈംഗിക വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കണ്ടവരെയും പ്രചരിപ്പിച്ചവരെയും പിടികൂടുന്ന തിനായുള്ള ഓപ്പറേഷൻ പി.ഹണ്ട് റെയ്ഡിൽ ജില്ലയിലെ 21 പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തിയത്.

നഗര പരിധിയിൽ പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും കൊല്ലം ഈസ്റ്, പറവൂർ എന്നിവിടങ്ങളിൽ മൂന്നു വീതവും കിളികൊല്ലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ 5 സ്ഥലത്തുമാണ് പരിശോധന നടത്തിയത്. ഫോറൻസിക് പരിശോധനാ ഫലം വന്നശേഷമാവും അറസ്റ്റുകൾ എന്ന് പോലീസ് കമ്മീഷണർ നാരായണൻ അറിയിച്ചു.

ഇതിനൊപ്പം കൊല്ലം ജില്ലയിലെ റൂറലിൽ 15 പേർ പിടിയിലായിട്ടുണ്ട്. കുണ്ടറ, കൊട്ടാരക്കര, ശൂരനാട്, അഞ്ചൽ, പത്തനാപുരം, ചിതറ, കുളത്തൂപ്പുഴ, പൂയപ്പള്ളി, പുത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്ഡ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :