തിരുവനന്തപുരം|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (19:31 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 425 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ 86 പേരും കൊച്ചി റേഞ്ചില്‍ 71 പേരും തൃശൂര്‍ റേഞ്ചില്‍ 123 പേരും കണ്ണൂര്‍ റേഞ്ചില്‍ 145 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം റൂറലില്‍ 44 പേരും കൊല്ലം നഗരത്തില്‍ 7 പേരും റൂറലില്‍ 25 പേരും പത്തനംതിട്ടയില്‍ 10 പേരും കോട്ടയത്ത് 4 പേരും ഇടുക്കിയില്‍ 7 പേരും കൊച്ചി നഗരത്തില്‍ 27 പേരും റൂറലില്‍ 33 പേരുമാണ് അറസ്റ്റിലായത്.
ഇതിനൊപ്പം തൃശൂര്‍ സിറ്റിയില്‍ 21 പേരും റൂറലില്‍ 17 പേരും മലപ്പുറത്ത് 26 പേരും കോഴിക്കോട് സിറ്റിയില്‍ 12 പേരും റൂറലില്‍ 4 പേരും വയനാട് 23 പേരും കണ്ണൂര്‍ 81 പേരും കാസകോട്ട് 25 പേരുമാണ് അറസ്റ്റിലായത്.
ഇതോടെ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 75799 പേര്‍ ഇതോടെ പിടിയിലായി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് പൊലീസ് മേധാവി അറിയിച്ചു.