ഓപ്പറേഷന്‍ സുരക്ഷ: 467 പേര്‍ പിടിയില്‍

Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (16:29 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനമൊട്ടുക്ക് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 467 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 94 പേരും കൊച്ചി റേഞ്ചില്‍ 61 പേരും തൃശൂര്‍ റേഞ്ചില്‍ 89 പേരും കണ്ണൂര്‍ റേഞ്ചില്‍ 223 പേരുമാണ് പിടിയിലായത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം സിറ്റിയില്‍ 25, റൂറല്‍44, കൊല്ലം 108, റൂറല്‍ 11, പത്തനംതിട്ട 6 എന്നിങ്ങനെയാണുള്ളത്.

ഇതിനൊപ്പം കൊച്ചി സിറ്റിയില്‍ 45, റൂറലില്‍ 16, തൃശൂര്‍ സിറ്റി 26, പാലക്കാട്54, മലപ്പുറം 9, കോഴിക്കോട് സിറ്റി 33, റൂറല്‍ 24, വയനാട് 28, കണ്ണൂര്‍ 86, കാസര്‍കോട് 52 എന്നിങ്ങനെയാണു
പിടിയിലായവരുടെ എണ്ണം. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :