ബൈക്കില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് പിടിവീഴുന്നു; കുടുങ്ങിയത് 1660 പേര്‍, 143 പേരുടെ ലൈസന്‍സ് റദ്ദാക്കി

രേണുക വേണു| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (08:08 IST)

പൊതു നിരത്തുകളില്‍ ബൈക്കില്‍ അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ ഇതിനോടകം 1660 പേര്‍ കുടുങ്ങി. 143 പേരുടെ ലൈസന്‍സ് റദ്ദാക്കി. കര്‍ശന നടപടി തുടരാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിനുള്ളത്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :