തൃശൂരില്‍ മൊബിലിറ്റി ഹബ്ബും ഐടി പാര്‍ക്കും നിര്‍മിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രി , ജനസമ്പര്‍ക്ക പരിപാടി
തൃശൂര്‍| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (11:51 IST)
തൃശൂരിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുന്ന പതിമൂന്ന് വകിസന പദ്ധതികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുളങ്കുന്നത്തുകാവില്‍ കെല്‍ട്രോണിന്റേതായി പന്ത്രണ്ട് ഏക്കര്‍ ഭൂമിയുണ്ട്. ഇത് കെല്‍ട്രോണില്‍ നിന്ന് തിരിച്ചുപിടിച്ച് ഐടി പാര്‍ക്ക് തുടങ്ങും. കൂടാതെ തൃശൂരില്‍ മൊബിലിറ്റി ഹബ്ബ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമുള്ള നടപ്പാത നവീകരിക്കാന്‍ 12 കോടിയുടെ പദ്ധതി ഉണ്ടാകും. നെല്‍കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനുള്ള സമയം നീട്ടുന്നതിനുള്ള ശ്രമം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ നെല്ലു സംഭരണത്തിന് നല്‍കിയിരുന്ന സമയപരിധി മെയ് 31ന് അവസാനിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ഈ സമയത്തിനുള്ളില്‍ നെല്ല് സംഭരണം പ്രയോഗികമല്ലാത്തതിനാല്‍ 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :