ചീഫ് എഞ്ചിനീയര്‍മാരുടെ സസ്പെന്‍‌ഷന്‍ എജിയുടെ നിര്‍ദേശത്തെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്

 എഞ്ചിനീയര്‍മാരുടെ സസ്പെന്‍‌ഷന്‍ , ഉമ്മന്‍ചാണ്ടി , എജി , രമേഷ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (11:24 IST)
അഴിമതിക്കേസില്‍ പൊതുമരാമത്ത് , ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തത് അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ എജിയുടെ നിയമോപദേശം അനുസരിച്ചാണന്നാണു വിവരം ലഭിക്കുന്നത്.

അതേസമയം, എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

എന്‍ജിനിയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. കൂടാതെ വിജിലന്‍സും പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെയുളള നടപടിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് എന്‍ജിനിയര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അച്ചടക്ക നടപടിക്കെതിരായ നടപടി പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരാതി വിജിലന്‍സും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :