‘അസിസ്സറ്റഡ് കോമേഴ്സ്’ ​സ്റ്റോറുകളുമായി ഓൺലൈൻ വ്യാപരത്തിലെ ഭീമന്മാരായ ഫ്ളിപ്പ്കാർട്ട് !

ഫ്ളിപ്പ്കാർട്ട് ​സ്റ്റോറുകൾ വരുന്നു

ബംഗളുരു| സജിത്ത്| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (14:16 IST)
ഓൺലൈൻ വ്യാപരത്തിലെ അതികായന്മാരായ ഫ്​ളിപ്പ്കാർട്ട്​ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ​സ്​റ്റോറുകൾ തുറന്നതിന്റെ മാതൃക പിന്തുടർന്നാണ്​ ഫ്​ളിപ്പ്കാര്‍ട്ടും അസിസ്സറ്റഡ്​ കോമേഴ്സ്​ എന്ന ഫിസിക്കൽ ​സ്റ്റോറുമായി രംഗത്തെത്തുന്നത്​.

രാജ്യത്തെ പല ഗ്രാമങ്ങളിലും ഓൺലൈൻ ഷോപ്പിങ് സൈറ്റിന്​ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ഗ്രാമങ്ങളെ കൂടി ലക്ഷ്യം വച്ചാണ് ഫ്ലിപ്പ്കാര്‍ട്ട് ഇത്തരമൊരു നീക്കത്തിന് തയ്യാറാകുന്നത്. ഇത്തരത്തിലുള്ള ഷോപ്പുകള്‍ തുടങ്ങുന്നതു മൂലം ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ച് ജനങ്ങളിൽ കുടുതൽ വിശ്വാസ്യത സൃഷ്​ടിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :