സാമ്പത്തിക ഞെരുക്കം; മദ്യത്തിനും സിഗരറ്റിനും വില കൂടും

 സാമ്പത്തിക ഞെരുക്കം , മദ്യവും സിഗരറ്റും , സാമ്പത്തിക നീക്കം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:22 IST)
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക നീക്കങ്ങളിലേക്ക് കടന്നു. വെള്ളത്തിനും മദ്യത്തിനും സിഗരറ്റിനുമാണ് വില കുത്തനെ കൂടുന്നത്.

ബിവറേജസ് കോർപ്പറേഷനിൽ നിന്നും വിൽക്കുന്ന ബിയർ, വൈൻ ഒഴിച്ചുള്ള മദ്യത്തിന്രെ നികുതി ഇരുപത് ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ബാർ തൊഴിലാളികളുടെ പുനരുദ്ധാരണത്തിനായി അഞ്ച് ശതമാനം അധിക സെസ്സും ഈടാക്കുമെന്ന് ഇന്നത്തെ മന്ത്രി സഭാ യോഗത്തിലെടുത്ത തീരുമാനങ്ങൾ വിശദീകരിക്കവെ ഉമ്മൻചാണ്ടി വ്യക്തമാക്കി.

സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ മദ്യത്തിനും സിഗരറ്റിനും നികുതി കൂട്ടി. ബിയറിനും വൈനിനും അന്‍പത് ശതമാനത്തില്‍ എഴുപത് ശതമാനം വരെ നികുതി കൂട്ടി. മദ്യത്തിന് 20ശതമാനം അധിക നികുതിയും 20ശതമാനം സെസും ഏര്‍പ്പെടുത്തി. സിഗരറ്റിന് 30ശതമാനം നികുതിയാണ് കൂട്ടുന്നത്. ഇതിലൂടെ 264കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഭൂനികുതിയും വർധിപ്പിച്ചിട്ടുണ്ട്.പഞ്ചായത്തിൽ ഇരുപത് സെന്റ് വരെ സെന്റ്ന് ഒരു രൂപയും ഇതുപത് സെന്റ്നിന് മുകളിൽ രണ്ട് രൂപയുമായിരിക്കും. മുനിസിപ്പാലിറ്റി ടൗൺഷിപ്പുകളിൽ ആറ് സെന്ര് വരെ ഒരു രൂപയും,​ ആറ് സെന്റ്ന് മുകളിൽ നാല് രൂപയും കോർപ്പറേഷനുകളിൽ നാല് സെന്റ് വരെ നാല് രൂപയും നാല് സെന്റ്ന് മുകളിൽ എട്ട് രൂപയുമായിരിക്കും.

മന്ത്രിമാരുടെ അധിക യാത്രകള്‍ ചുരുക്കി അത്യാവശ്യ യാത്രകള്‍ മാത്രം പരിഗണിക്കും. തോട്ടം നികുതിയില്‍ 8 രൂപ കൂട്ടിയിട്ടുണ്ട്. വെള്ളക്കരം 60ശതമാനം കൂടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചെലവ് ചുരുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :