സിപി നായര്‍ വധശ്രമ കേസ്‌ പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്റേത്: ഉമ്മന്‍ ചാണ്ടി

കോട്ടയം| Last Modified ഞായര്‍, 14 ജൂണ്‍ 2015 (13:06 IST)

മുന്‍ ചീഫ്‌ സെക്രട്ടറി സി പി.നായര്‍ വധശ്രമ കേസ്‌ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ആഭ്യന്തരവകുപ്പിനെ പഴിചാരിമുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. തീരുമാനം ആഭ്യന്തര വകുപ്പിന്റെതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്‌ടത്‌ കോടതിയാണെന്നും‌. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ നിരവധിപേര്‍ മരിച്ചു. പലരും അവശനിലയിലാണ്‌. ഈ സാഹര്യത്തിലാണ്‌ കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചത് അദ്ദേഹം വ്യക്തമാക്കി.

മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുമായിരുന്ന സിപി നായരെ മലയാലപ്പുഴ ക്ഷേത്രത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസാണ് വിചാരണയ്ക്കിടെ സര്‍ക്കാര്‍ പിന്‍വലിച്ചത്. കേസില്‍ പ്രതികളായ കോണ്‍ഗ്രസിന്റെ പത്തനംതിട്ടയിലെ പ്രാദേശിക നേതാക്കളുടെ അപേക്ഷയിലാണു പിന്‍വലിക്കല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :