ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകളിൽ അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താം

പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ജൂലൈ 2022 (09:58 IST)
ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളിൽ അമ്മയുടെ പേര് മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അത് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതരായ സ്ത്രീകളുടെ മക്കളും രാജ്യത്തിൻ്റെ പൗരന്മാരാണെന്നും ആർക്കും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് പൗരന്മാർക്കെന്ന പോലെ ഇവർക്കും സർക്കാർ സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :